ഇന്ത്യ കാണാത്ത ഉയര്‍ച്ചയിലേക്ക് കേരളത്തിലെ ടൂറിസം വളരുമെന്ന പ്രഖ്യാപനമായിരുന്നു പിണറായി സര്‍ക്കാര്‍ രണ്ടാം തവണയും മുന്നോട്ട് വയ്ച്ചത്. എന്നാല്‍ വളര്‍ന്ന ടൂറിസം മേഖലയെ കുത്തനെ കൂപ്പുകുത്തിക്കാനാണ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞത്.
പാളിപ്പോയ ഒരു കൂട്ടം പ്രോജക്ടുകളുടെ പേരാണ് കേരള ടൂറിസം. വാട്ടര്‍ അതോറിറ്റി, വനം വകുപ്പ്, ഫിഷറീസ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് തുടങ്ങിയ പല ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കാണ് കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ നടത്തിപ്പുകള്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ എല്ലാം പൂര്‍ണ്ണ പരാജയമാണെന്ന് അടിവരയിട്ട് പറയാന്‍ കഴിയുന്ന പദ്ധതികളാണ്. യുഡിഎഫ് ഭരണകാലഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുത്തിട്ടുള്ള പല വിനോദസഞ്ചാര കേന്ദ്രങ്ങളെയും വേണ്ട രീതിയില്‍ പരിപാലിക്കാന്‍ ടൂറിസം വകുപ്പിന് കഴിഞ്ഞിട്ടില്ല. പുതിയ നിരവധി പദ്ധതികള്‍ ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്. ആദിവാസി ജനവിഭാഗങ്ങള്‍ക്കായി പ്രഖ്യാപിച്ച പദ്ധതികളില്‍ എല്ലാം ഉന്നതിയിലെ ജനങ്ങളെ പ്രദര്‍ശന വസ്തുവാക്കിയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് പണം കണ്ടെത്തുന്നത്. സംസ്ഥാനമൊട്ടാകെ ടൂറിസം മേഖലയിലും ഈ ഗതിയാണെന്ന സത്യം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്
വരും ദിവസങ്ങളിലും ഈ രീതിയില്‍ ടൂറിസത്തെ മുന്നോട്ടു കൊണ്ടുപോവുകയാണെങ്കില്‍ വിനോദസഞ്ചാര മേഖലകളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളും പാവപ്പെട്ട കച്ചവടക്കാരും പെരുവഴിയിലാകും.