വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണം; പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

Jaihind Webdesk
Tuesday, July 30, 2024

 

വയനാട്:  ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മരണത്തിന്‍റെ കണക്കെടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഇന്‍ക്വസ്റ്റ് വേഗത്തില്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാനുള്ള ഉത്തരവിറക്കണമെന്ന് മുഖ്യമന്ത്രിയോടും റവന്യൂ മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിന്‍റെ ആലോചനയിലാണ്. ദുരിതാശ്വാസത്തിനുള്ള എല്ലാ വഴികളും നോക്കുന്നുണ്ട്. എല്ലാ ഏജന്‍സികളുമായി ചേര്‍ന്ന് പരമാവധി കാര്യങ്ങള്‍ ചെയ്യാനുള്ള പ്ലാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ആരെയും കുറ്റപ്പെടുത്താന്‍ പറ്റുന്ന ദുരന്തമല്ലെന്നും  ഓര്‍ക്കാന്‍ പോലും പറ്റാത്ത ദുരന്തമാണിതെന്നും  പ്രതിപക്ഷ നേതാവ് വയനാട്ടിലെ ദുരന്ത മേഖല സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.