നര്‍ക്കോട്ടിക് ജിഹാദ് വിവാദം: കോണ്‍ഗ്രസ് ഇടപെടലിന് ശേഷംപ്രശ്നത്തിന് അയവുണ്ടായെന്ന് പ്രതിപക്ഷനേതാവ്

Jaihind Webdesk
Saturday, September 18, 2021

 

പാലക്കാട് : നർക്കോട്ടിക്ക് ജിഹാദ് വിവാദത്തിൽ സർക്കാറിന്‍റെ ഭാഗത്ത് നിന്നും പ്രശ്ന പരിഹാരത്തിന് ഒരു ശ്രമവും നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. സർക്കാർ ചർച്ചയ്ക്ക് തയാറാവത്തതിനാലാണ് പ്രതിപക്ഷം നേതാക്കളെ കണ്ടത്. സർക്കാർ പ്രശ്ന പരിഹാരത്തിന് മുൻ കൈ എടുത്താൽ പ്രതിപക്ഷം എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതായിരുന്നു ഭംഗി. കോൺഗ്രസ് ഇടപെട്ട ശേഷം പ്രശ്‌നത്തിൽ അയവ് വന്നു. തെറ്റ് കണ്ടാൽ ഇനിയും വിമർശിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ചേർന്ന് സംഘർഷത്തിന് അയവ് വരുത്താനാണ് ശ്രമിച്ചത്. സിപിഎം പല അഭിപ്രായങ്ങളാണ് പാലാ ബിഷപ്പിന്‍റെ പ്രസ്താവനയില്‍ നടത്തിയതെന്നും വി.ഡി സതീശൻ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.