ALAPPUZHA| ആലപ്പുഴയില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു; ഒഴിവായത് വന്‍ അപകടം

Jaihind News Bureau
Sunday, July 20, 2025

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നുവീണത്. ഞായാറാഴ്ച രാവിലെ ആണ് സംഭവം.

അവധി ദിവസമായതിനാലാണ് വന്‍ അപകടം ഒഴിവായത്. അതേസമയം കെട്ടിടത്തില്‍ ക്ലാസ് പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് പ്രധാന അധ്യാപകന്‍ പറയുന്നത്.