സംരക്ഷിച്ചു മതിയായില്ലേ?….അജിത്കുമാറിനെതിരെ മുന്‍ ഡിജിപി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ മടക്കി സര്‍ക്കാര്‍

Jaihind News Bureau
Monday, August 25, 2025

എഡിജിപി എംആർ അജിത് കുമാറിനെ വീണ്ടും സംരക്ഷിച്ച് സർക്കാർ. അജിത് കുമാറിനെതിരെ  മുൻ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകള്‍ അസാധാരണ നടപടിയിലൂടെ സർക്കാർ മടക്കി. അജിത് കുമാറിനെതിരായിരുന്ന രണ്ട് റിപ്പോർട്ടുകളാണ് മടക്കി അയച്ചത്.

പൂരം കലക്കൽ റിപ്പോർട്ട്, പി.വിജയൻ നൽകിയ പരാതിയിൻ മേലുള്ള ശുപാർശ എന്നിവയാണ് തിരിച്ചയത്. രണ്ട് റിപ്പോർട്ടും പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്നാണ് DGP റാവഡ ചന്ദ്രശേഖറിനോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് എഡിജിപിയെ ചേർത്തു പിടിക്കുവാൻ സർക്കാർ വീണ്ടും കരു നീക്കിതിയിരിക്കുന്നത്.