ഐഎംഎ സമരത്തിന് പിന്തുണ ; സർക്കാർ-സ്വകാര്യമേഖലയിലെ ഡോക്ടർമാർ പണിമുടക്കില്‍ ; ഒ.പി സേവനം മുടങ്ങും

Jaihind News Bureau
Friday, December 11, 2020

Doctors-on-Strike

 

ന്യൂഡല്‍ഹി : ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി.  സമരത്തെ പിന്തുണച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരും പണിമുടക്കുകയാണ്.

മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒപി സേവനം ഉണ്ടാകില്ല.  മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ല. ഐപി, അത്യാഹിത, ലേബര്‍ റൂം, ഐസിയു വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. അടിയന്തര ശസ്ത്രക്രിയകളും നടത്തും. കോവിഡ് ചികില്‍സ മുടങ്ങില്ല. വൈകിട്ട് ആറുവരെയാണ് ബഹിഷ്‌കരണം.