പ്രകൃതി ദുരന്തങ്ങളിലെ സർക്കാർ അനാസ്ഥ ; അടിയന്തരപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം

Monday, August 9, 2021

Kerala-Assembly

തിരുവനന്തപുരം : പ്രകൃതി ദുരന്തങ്ങളിലെ സർക്കാർ അനാസ്ഥ സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പുത്തുമല, പെട്ടിമുടി, കവളപ്പാറ ഉരുള്‍പൊട്ടലുകള്‍ കഴിഞ്ഞ് വർഷങ്ങള്‍ പിന്നിട്ടിട്ടും മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ സഹായമോ പുനരധിവാസമോ നടപ്പാക്കിയിട്ടില്ല. സർക്കാർ അനാസ്ഥ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ടി സിദ്ദിഖ് ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.