മുതലപ്പൊഴിയിലെ സർക്കാർ അനാസ്ഥ; സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

Jaihind Webdesk
Monday, June 24, 2024

 

തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകട പരമ്പര പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയമായോ ഉപക്ഷേപമായിട്ടോ ആയിരിക്കും പ്രതിപക്ഷം വിഷയം സഭയിൽ അവതരിപ്പിക്കുക. അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴിയിൽ ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് സർക്കാർ കാട്ടുന്ന അനാസ്ഥയ്ക്കെതിരെ വളരെ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് വിഷയം പ്രതിപക്ഷം വീണ്ടും സഭയിൽ ഉന്നയിക്കുന്നത്. ഭരണഘടനയിൽ സംസ്ഥാനത്തിന്‍റെ പേര് കേരള എന്നതിന് പകരം കേരളം എന്നാക്കി മാറ്റാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സഭയിൽ അവതരിപ്പിക്കും.