കെഎസ്ആർടിസിയിൽ കോടികളുടെ അഴിമതി നടന്നിട്ടും സർക്കാർ അതിന് കുട പിടിക്കുന്നു; പ്രശ്നം പരിഹരിക്കാൻ തയ്യാറാവുന്നില്ല: വി.ഡി. സതീശന്‍

Jaihind Webdesk
Wednesday, July 10, 2024

 

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കോടികളുടെ അഴിമതി നടന്നിട്ടും സർക്കാർ അതിന് കുട പിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെഎസ്ആര്‍ടിസി ഗുരുതരവും സങ്കീർണ്ണവുമായ പ്രശ്നത്തിലൂടെ കടന്നു പോകുമ്പോഴും ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറാവുന്നില്ലെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം കൃത്യമായി മാസാദ്യം നൽകുക, അഴിമതികളിൽ വിജിലൻസ് അന്വേഷണം നടത്തുക, ഡി.എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നിയമസഭയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിഡിഎഫ് വർക്കിംഗ് പ്രസിഡന്‍റ് എം. വിൻസെന്‍റ് എംഎൽഎ മാർച്ചിന് നേതൃത്വം നൽകി.