‘ഉദ്യോഗാർത്ഥികളോട് സർക്കാർ കാട്ടുന്നത് ക്രൂരത, ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല’ : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Friday, February 19, 2021

 

തിരുവനന്തപുരം : ജോലിക്കുവേണ്ടി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളോട് സർക്കാർ ക്രൂരത കാട്ടുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രണ്ട് എം.എൽ.എമാർ നിരാഹാരം കിടന്നിട്ട് സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു. ചോദിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടി ഇല്ലെന്നും ഉത്തരം മുട്ടുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. എൽ.ജി.എസ് സി.പി.ഒ ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർത്ഥികളുമായി സംസാരിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.