ശബരിമലയില്‍ യുവതീ പ്രവേശം വേണ്ടെന്ന് നിയമോപദേശം. പുതിയ വിധിയില്‍ അവ്യക്തതയുണ്ടെന്നും കേസില്‍ അന്തിമ വിധി വരുംവരെ പഴയ വിധി തുടരുന്നതാണ് ഉചിതമെന്നും ഉപദേശം. സുപ്രീം കോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയുടെ നിയമോപദേശം തേടുകയായിരുന്നു.
യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും വിശാലബെഞ്ച് ഹർജികൾ പരിശോധിക്കുന്ന സാഹചര്യത്തിൽ ശബരിമലയിലേക്ക് തൽക്കാലം യുവതികളെ പ്രവേശിപ്പിക്കണ്ടെന്നാണ് സർക്കാർ തലത്തിലെ ധാരണ. അന്തിമവിധിവരെ യുവതീപ്രവേശം അനുവദിക്കാത പമ്പയില്‍ തടയാനാണ് സര്‍ക്കാര്‍ ആലോചന. യുവതികൾ എത്തിയാൽ സംരക്ഷണം നൽകില്ലെന്ന് നിയമമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഡ്വക്കറ്റ് ജനറല്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.