‘സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ വകുപ്പ് മേധാവിക്ക് നല്‍കണം’ : ചര്‍ച്ചയായി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴത്തെ ഫേസ്ബുക്ക് പോസ്റ്റ്

Jaihind Webdesk
Tuesday, June 22, 2021

തിരുവനന്തപുരം : സ്ത്രീധന പീഡനങ്ങളുടെ കഥകള്‍ സമീപകാലത്ത് തുടര്‍ക്കഥയാകുമ്പോള്‍ ചര്‍ച്ചയായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ 2014 ലെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങുന്നില്ലെന്നത് ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള പുരോഗമനപരമായ നിര്‍ദേശമാണ് അദ്ദേഹം  മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുന്നോട്ടുവെച്ചത്. വിവാഹിതരാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ വകുപ്പ് മേധാവിക്ക് സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു ഈ നിര്‍ദേശം. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ് മുന്‍ മുഖ്യമന്ത്രിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്.

ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് :

വിവാഹിതരാകാന് പോകുന്ന എല്ലാ സര്ക്കാര് ജീവനക്കാരും വിവാഹശേഷം തങ്ങള് സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന്‌ സത്യവാങ്‌മൂലം അവരുടെ വകുപ്പ്‌ തലവന്‌ നല്കണം. ഈ സത്യവാങ്‌മൂലത്തില് ഭാര്യയും അച്ഛനും ഭാര്യയുടെ പിതാവും ഒപ്പിട്ടിരിക്കണം. ഇത്‌ നിര്ബന്ധമായും നല്കേണ്ടതും ഈ രേഖ സ്‌ത്രീധനനിരോധന നിയമത്തിന്റെ പരിധിയില് വരുന്നതുമാണ്‌.

 

https://www.facebook.com/oommenchandy.official/posts/10152115983456404