വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവം : കൂട്ട അവധിയെടുത്ത് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടർമാരുടെ പ്രതിഷേധം

തിരുവനന്തപുരം പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ കുറ്റവാളികൾക്കെതിരെ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടർമാർ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു. അത്യാഹിതവിഭാഗവും അടിയന്തര ശസ്ത്രക്രിയ വിഭാഗവും ഒഴിവാക്കി. കെജിഎംഒഎക്ക് ഐക്യദാർഢ്യം പ്രഖ്യാപിച് ഐഎംഎയും ഇന്ന് പ്രതിഷേധദിമായി ആചരിച്ചു.

പളളിക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വനിത ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഡോക്ടർമാർ നേരത്തെ പ്രതിഷേധിച്ചിരുന്നു . എന്നാൽ സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അക്രമം നടത്തിയവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് തിരുവനന്തപുരത്തെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നത്. അതേസമയം, ഡോക്ടർമാരുടെ സമരത്തിൽ വലയുന്നത് രോഗികളാണ്. പുലർച്ചെ വന്ന് കാത്തുനിന്നിട്ടും ഡോക്ടർമാരെ കാണാതെ വലയുകയാണെന്ന് രോഗികൾ പറയുന്നു

രോഗികളെ വലച്ചു കൊണ്ട് കെജിഎംഒഎയും ഐഎംഎയും സമരം നടത്തില്ല എന്ന് വീണ്ടും വീണ്ടും പറയുന്നുണ്ടെങ്കിലും രോഗികളെ ദുരിതത്തിലാക്കുന്ന കാഴ്ചയാണ് ഇന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കാണാൻ സാധിച്ചത്. കെജിഎംഒഎക്ക് ഐക്യദാർഢ്യം പ്രഖ്യാപിച് ഐഎംഎ യും രാവിലെ രണ്ട് മണിക്കൂര്‍ എല്ലാ ആശുപത്രികളിലും ഒ.പി. ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.

Doctor on Strike
Comments (0)
Add Comment