തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ കേസെടുത്തില്ലെന്ന് മുഖ്യമന്ത്രി. മുൻ മന്ത്രിമാരായ തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ , മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയുള്ള സ്വപ്ന സുരേഷിന്‍റെ ലൈംഗികാരോപണത്തിൽ പോലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ സ്വപ്ന പറഞ്ഞ കാര്യങ്ങളിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന കോൺഗ്രസ് എം.എൽ എ മാരായ റോജി എം.ജോൺ , ഷാഫി പറമ്പിൽ , ടി.ജെ. വിനോദ്, സണ്ണി ജോസഫ് എന്നിവരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.
അതേസമയം ഒരു കോഗ്നി സിബിൾ കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധിയുണ്ടായിട്ടും വന്‍ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയും പ്രതിഷേധങ്ങള്‍ ആളിപ്പടര്‍ന്നിട്ടും സ്വപ്നയുടെ ലൈംഗികാരോപണത്തിൽ കേസ് എടുക്കാത്തത് സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്ന ആരോപണം ഉയരുന്നുണ്ട്.