ആകാശവാണി മലയാളം വിഭാഗം മുന്‍ മേധാവി ഗോപന്‍ അന്തരിച്ചു

Jaihind Webdesk
Monday, April 29, 2019

ന്യൂഡല്‍ഹി: ആകാശവാണി വാര്‍ത്താ അവതാരകനും മലയാളം വിഭാഗം മുന്‍ മേധാവിയുമായ ഗോപന്‍ (ഗോപിനാഥന്‍ നായര്‍-79) അന്തരിച്ചു. ഡല്‍ഹിയിലായിരന്നു അന്ത്യം. ആകാശവാണിയില്‍ ദീര്‍ഘകാലം വാര്‍ത്താ അവതാരകനായിരുന്നു. ഗോപന്‍ എന്ന പേരിലായിരുന്നു ഡല്‍ഹിയില്‍ നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്.

ലഹരിക്ക് എതിരായ കേന്ദ്രസര്‍ക്കാര്‍ പരസ്യമായ ‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്’ എന്ന പ്രശ്‌സതമായ പരസ്യത്തിന് ശബ്ദം നല്‍കിയതും അദ്ദേഹമായിരുന്നു.