കണിയാപുരത്ത് ഗുണ്ട അക്രമണം ; പമ്പ് ജീവനക്കാരന് വെട്ടേറ്റു

Tuesday, April 19, 2022

തിരുവനന്തപുരം: കണിയാപുരത്ത് പെട്രോള്‍ പമ്പില്‍ ഗുണ്ട അക്രമണം. പമ്പ് ജീവനക്കാരനെ വെട്ടിപരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി 7 മണിക്കാണ് സംഭവം. കണിയാപുരം ചിറ്റാറ്റുമുക്ക് മുക്ക് സ്വദേശി അജീഷിനാണ് വെട്ടേറ്റത്. ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ ആളാണ് അജീഷിനെ  വെട്ടിയത്.