കരിപ്പൂരില്‍ 67 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി; വടകര സ്വദേശി അറസ്റ്റില്‍

Thursday, January 19, 2023

 

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 67 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി. സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് വടകര സ്വദേശി ഷംസീര്‍ ആണ് 1,257 ഗ്രാം സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. വിമാനത്താവളത്തിന് പുറത്തുവെച്ച് ജനുവരിയിൽ പോലീസ് പിടികൂടുന്ന അഞ്ചാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.