കരിപ്പൂരിൽ 62 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂരിൽ 62 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിലും കാൽപാദത്തിനടിയലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1065 ഗ്രാം സ്വർണ മിശ്രിതവും 250 ഗ്രാം തൂക്കം വരുന്ന 2 സ്വർണ മാലകളുമാണ് കസ്റ്റംസ്‌ ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ രണ്ടു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

ദോഹയിൽ നിന്നും വന്ന കോഴിക്കോട് മലയമ്മ സ്വദേശിയായ ഷമീറലിയിൽ നിന്നും 1065 ഗ്രാം തൂക്കമുള്ള സ്വർണ മിശ്രിതം അടങ്ങിയ 4 ക്യാപ്സുലുകളും ,ഷാർജയിൽനിന്നും വന്ന കോഴിക്കോട് പുതുപ്പാടി സ്വദേശി അബ്ദുൽ റസ്സാക്കിൽ നിന്നും കാൽ പാദത്തിനടിയിൽ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് കടത്തുവാൻ ശ്രമിച്ച 250 ഗ്രാം തൂക്കമുള്ള 2 സ്വർണ മാലകളുമാണ് എയർ കസ്റ്റoസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്. കള്ളക്കടത്തു സംഘം ഷമീരലിക്ക് 90000 രൂപയും അബ്ദുൽ റസ്സാക്കിന് 15000 രൂപയും ആണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വർണമിശ്രിതം വേർതിരിച്ചെടുത്ത ശേഷം കസ്റ്റംസ്‌ സമഗ്ര അന്യോഷണം നടത്തുന്നതാണ്. കരിപ്പൂർ എയർ കസ്റ്റoസ്‍ ഉദ്യോഗസ്ഥർ ഡിസംബർ മാസത്തിൽ ഇന്നുവരെ 39 കേസുകളിലായി 16 കോടി രൂപ വില വരുന്ന 32 കിലോ സ്വർണം പിടികൂടിയിട്ടുണ്ട്.

Comments (0)
Add Comment