ആലുവ സ്വർണ കവർച്ച : അന്വേഷണം ഊർജ്ജിതം; സംഭവം ആസൂത്രിതമാണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്

Jaihind Webdesk
Saturday, May 11, 2019

ആലുവ സ്വർണ കവർച്ചയിൽ അന്വേഷണം ഊർജ്ജിതം. അറസ്റ്റിലായ 4 പേരെ ഇന്നും വിശദമായി ചോദ്യം ചെയ്യും. സംഭവം ആസൂത്രിതമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സ്വർണകടത്ത് ഉൾപ്പെടെയുള്ള അട്ടിമറി സാധ്യതകളും പരിശോധിക്കുന്നുണ്ട്.

ഇന്നലെയാണ് എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും എടയാറിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുപോയ ആറ് കോടിയോളം രൂപ മൂല്യമുള്ള 25കിലോ സ്വർണം കവർന്നത്. കാറിന്‍റെ പിന്നിലായി ബൈക്കിൽ എത്തിയ രണ്ടു പേർ കാർ ആക്രമിച്ച് കവർന്ന് കടന്നുകളയുകയായിരുന്നു. ഇവരുടെ ആക്രമണത്തിൽ കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ട്. മോഷണത്തിന് മുമ്പും പിന്നീടുമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.