കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളക്കടത്തു സംഘം ഹൈജാക്ക് ചെയ്തു : വി.ഡി. സതീശന്‍

Jaihind News Bureau
Friday, July 17, 2020

കേരള മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളക്കടത്തു സംഘം ഹൈജാക്ക് ചെയ്തുവെന്ന് വി.ഡി സതീശന്‍ എംഎല്‍എ. സംഘം തിരുവനന്തപുരത്ത് എത്തിയത് തികഞ്ഞ ആസൂത്രണത്തെയോടാണെന്നും കേരളത്തിലെ ഏറ്റവും പ്രബലമായ മുഖ്യമന്ത്രിയുടെ ഓഫീസ് ലക്ഷ്യമാക്കുകയും അവിടുത്തെ ഏറ്റവും പ്രധാനിയായ ഉദ്യോഗസ്ഥനെത്തന്നെ വലയിലാക്കുകയും വേണ്ടപ്പെട്ടവരെയും പിൻവാതിലിലൂടെ അകത്ത് കയറ്റുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ കൊണ്ടാണ് കേസിലെ പ്രതികൾക്ക് പട്ടാപ്പകൽ കേരളം മുഴുവൻ യാത്ര ചെയ്ത് സംസ്ഥാനം വിടാൻ അവസരം ഉണ്ടായതെന്നും അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

സ്വർണ്ണക്കള്ളക്കടത്ത് സംഘം തിരുവനന്തപുരത്ത് എത്തിയത് തികഞ്ഞ ആസൂത്രണത്തെയോടാണ്.

അവർ ആദ്യം ചെയ്തത് കേരളത്തിലെ ഏറ്റവും പ്രബലമായ മുഖ്യമന്ത്രിയുടെ ഓഫീസ് ലക്ഷ്യമാക്കി. അവിടത്തെ ഏറ്റവും പ്രധാനിയായ ഉദ്യോഗസ്ഥനെ സ്വാധീനവലയത്തിലാക്കി.

പിന്നെ മന്ത്രിമാർ, ഐ എ എസുകാർ ഐ പി എസുകാർ.

പല പ്രധാനപ്പെട്ട ലാവണങ്ങളിലേക്കും അവർക്ക് വേണ്ടപ്പെട്ടവരെയും പിൻവാതിലിലൂടെ അകത്ത് കയറ്റി. വേണ്ടപ്പെട്ടയാളെ മുഖ്യമന്ത്രിയുടെ ഐ ടി ഫെലോ വരെയാക്കി.

ഇതൊക്കെ കൊണ്ടാണ് കേസിലെ പ്രതികൾക്ക് പട്ടാപ്പകൽ കേരളം മുഴുവൻ യാത്ര ചെയ്ത് സംസ്ഥാനം വിടാൻ അവസരം ഉണ്ടായത്.
അക്ഷരാർത്ഥത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളക്കടത്തു സംഘം ഹൈജാക്ക് ചെയ്തു.