സ്വര്‍ണ്ണക്കടത്ത്: സിപിഎം ഉന്നത നേതാക്കള്‍ക്ക് അറിവുണ്ടെന്ന് വി.ഡി സതീശന്‍

Jaihind Webdesk
Sunday, June 27, 2021

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ സിപിഎം ഉന്നത നേതാക്കൾക്ക് അറിവുണ്ടെന്ന്
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതും മുമ്പുള്ള കേസുകൾ പോലെ മുങ്ങിപ്പോകാനാണ് സാധ്യത. സ്വർണ്ണക്കടത്ത് കേസ് ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറവൂരിൽ പറഞ്ഞു.

കൊടകര കുഴൽപ്പണക്കേസ് സാധാരണ കേസ് പോലെ ഒതുങ്ങിയെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. രാഷ്ട്രീയ പാർട്ടികൾ ക്രിമിനൽ സംഘങ്ങളെ അകറ്റി നിർത്തണം. ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ പാർട്ടി നടപടിയെടുത്തത് മുഖം രക്ഷിക്കാനെന്നും വി.ഡി സതീശൻ പറഞ്ഞു.