സ്വർണ്ണക്കടത്ത് : മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

Jaihind News Bureau
Friday, August 28, 2020

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ അരുൺ ബാലചന്ദ്രനോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് കസ്റ്റംസിനെ അറിയിക്കുകയായിരുന്നു.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ഫ്ലാറ്റ് എടുത്ത് നൽകിയത് അരുൺ ബാലചന്ദ്രനാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ നിർദ്ദേശാനുസരണമാണ് സ്വപ്നാ സുരേഷ് അടക്കമുള്ള പ്രതികൾക്ക് താൻ ഫ്ലാറ്റ് എടുത്തുനൽകിയതെന്ന് അരുൺ നേരത്തെ കസ്റ്റംസിന് മൊഴി നൽകിയിരുന്നു.