കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കസ്റ്റംസ് കണ്ണൂരിലേക്ക് കൊണ്ടുപോയി. പുലർച്ചെയാണ് കസ്റ്റംസ് സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഈ മാസം 6 വരെയാണ് അർജുൻ ആയങ്കിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുനൽകിയത്. ഇയാളുടെ അഴീക്കോട്ടെ വീട്ടിലും എത്തിച്ച് തെളിവെടുക്കും.
കരിപ്പൂർ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ ബുദ്ധികേന്ദ്രം അർജുൻ ആയങ്കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. അർജുൻ ആയങ്കി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് കസ്റ്റംസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ആയങ്കിയുടെ കീഴില്‍ യുവാക്കളുടെ ഒരു സംഘം പ്രവര്‍ത്തിക്കുന്നതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.