കണ്ണൂർ ഡിവൈഎഫ്‌ഐയിൽ സ്വർണ്ണക്കടത്ത് വിവാദം; സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഷാജിറിനെതിരെ പാർട്ടി അന്വേഷണം

Wednesday, February 22, 2023

 

കണ്ണൂർ ഡിവൈഎഫ്‌ഐയിൽ സ്വർണ്ണക്കടത്ത് വിവാദം. സ്വർണ്ണക്കടത്ത് സംഘത്തിൽ നിന്നും ലാഭവിഹിതമായി ഡിവൈഎഫ്ഐ നേതാവ് എം ഷാജിർ സ്വർണ്ണം കൈപ്പറ്റിയതായി പരാതി. ആകാശ് തില്ലങ്കേരിക്ക് പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകുന്നു എന്നും പരാതിയുണ്ട്. ആകാശ് തില്ലങ്കേരി വിവാദത്തില്‍ കഴിഞ്ഞ ദിവസം സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ആകാശിനെതിരെ ഷാജിർ പരസ്യമായി രംഗത്തെത്തിയിരുന്നു.

രണ്ട് പരാതികളിലും  ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എം ഷാജിറിനെതിരെ പാർട്ടി അന്വേഷണം. ആകാശും ഷാജിറും സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതം ജില്ലാ കമ്മിറ്റിയംഗം മനു തോമസ് ആണ് പരാതി നൽകിയത്. വിഷയത്തില്‍ പാർട്ടി അന്വേഷണം ആരംഭിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രനാണ് അന്വേഷണ കമ്മീഷൻ. പരാതിക്കാരനിൽ നിന്ന് അന്വേഷണ കമ്മീഷൻ മൊഴിയെടുത്തു.