സ്വർണ്ണക്കടത്ത്: സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

Jaihind News Bureau
Friday, September 18, 2020

 

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ് അടക്കമുള്ള 21 പ്രതികളുടെ റിമാന്‍ഡ് കാലാവധി ഒക്ടോബർ 8 വരെ നീട്ടി. അതിനിടെ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ബന്ധുക്കളെ കാണാൻ കോടതി അനുമതി നൽകി. ബന്ധുക്കൾക്ക് സന്ദർശന അനുമതി നൽകണമെന്ന് ജയിൽ അധികൃതർക്ക് കോടതി നിർദ്ദേശം നൽകി. നേരത്തെ തനിക്ക് ബന്ധുക്കളെ കാണുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.