സ്വർണ്ണക്കടത്തിലെ കള്ളപ്പണക്കേസ്; സ്വപ്നാ സുരേഷ് രഹസ്യ മൊഴി നല്‍കുന്നു

Jaihind Webdesk
Monday, June 6, 2022

തിരുവനന്തപുരം: സ്വർണ്ണക്കടത്തിലെ കള്ളപ്പണക്കേസിൽ സ്വപ്‌നാ സുരഷേ് രഹസ്യമൊഴി നൽകും. മൊഴി നൽകുക സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ. തെളിവ് നശിപ്പിക്കല്‍, ഇഡിയുടെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു, ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്.  ഇതുമായി ബന്ധപ്പെട്ട് സ്വപ്‌നയുടെ മൊഴിയെടുക്കാന്‍ ഇഡി നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും സ്വപ്‌ന എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് മൊഴി കൊടുപ്പിക്കുകയായിരുന്നു എന്ന തരത്തിലുള്ള ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. എന്നാല്‍ ശബ്ദരേഖ ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നുവെന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയശേഷം സ്വപ്‌നാ സുരേഷ് വെളിപ്പെടുത്തിയത്. ഇതിലാണ് ഇഡി അന്വേഷണം നടത്തുന്നത്. 12 മണിയോടെ മൊഴിയെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു.