സ്വര്‍ണക്കടത്ത് : റബിന്‍സിനെ ചോദ്യംചെയ്യാന്‍ കസ്റ്റംസ് ; കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

Jaihind News Bureau
Monday, January 18, 2021

 

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ റബിന്‍സ് ഹമീദിന്‍റെ കസ്റ്റംസ് കസ്റ്റഡി അപേക്ഷ  കോടതി ഇന്ന് പരിഗണിക്കും. പത്ത് ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക എസിജെഎം കോടതിയാണ് റബിന്‍സിനായി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്. റബിന്‍സ് ഹമീദിലൂടെ വിദേശത്തെ സ്വര്‍ണക്കടത്ത് സൂത്രധാരിലേക്ക് അന്വേഷണം നീട്ടുകയാണ് കസ്റ്റംസ്.

കഴിഞ്ഞ ഒക്ടോബറിലാണ് യുഎഇയില്‍ നിന്ന് കേരളത്തിലെത്തിച്ച്‌ എന്‍ഐഎ റബിന്‍സ് ഹമീദിനെ അറസ്റ്റ് ചെയ്തത്. റബിന്‍സിനെ ചോദ്യം ചെയ്യുന്നതിലൂടെ ഉന്നതരുടെ ഹവാല – കള്ളപ്പണ ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.