സ്വർണ്ണക്കടത്ത് കേസ് : എന്‍.ഐ.എ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു

 

സ്വർണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ ജിഫ്സല്‍, മുഹമ്മദ് അബ്ദു ഷമീം, മലപ്പുറം സ്വദേശികളായ അബൂബക്കര്‍, അബ്ദുള്‍ ഹമീദ് പി.എം എന്നിവരാണ് അറസ്റ്റിലായത്. പണം നല്‍കുക, കടത്തിയ സ്വര്‍ണ്ണം വിറ്റഴിക്കുക തുടങ്ങിയവയാണ് ഇവരുടെ പേരിലുള്ള കുറ്റം.

പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍.ഐ.എ.റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ അന്വേഷണ സംഘം പ്രതികളിൽ നിന്നും നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് 20 പ്രതികളെ എന്‍.ഐ.എ.അറസ്റ്റ് ചെയ്തു.

Comments (0)
Add Comment