സ്വർണ്ണക്കടത്ത് കേസ്: സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ മന്ത്രി കെ.ടി ജലീലും, വിളിച്ചത് 9 തവണ ; സരിത് ശിവശങ്കറെ വിളിച്ചത് 14 തവണ

 

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലായ പി.ആർ സരിത്തിന്‍റെയും സ്വപ്നാ സുരേഷിന്‍റെയും ഫോണ്‍ വിളി പട്ടികയില്‍ സർക്കാരിലെ ഉന്നതർ. കേസിലെ രണ്ടാം പ്രതി സ്വപ്നാ സുരേഷിന്‍റെ ഫോണ്‍ വിളി പട്ടികയില്‍ മന്ത്രി കെ.ടി ജലീലും ഉള്ളതായി രേഖകള്‍ വ്യക്തമാക്കുന്നു.

കേസിലെ ഒന്നാം പ്രതി പിആർ സരിത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഇതോടെ കേസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം കൂടുതല്‍ വ്യക്തമാവുകയാണ്. തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയുമായും സരിത്തും സ്വപ്നാ സുരേഷും തമ്മിലും നിരന്തരം സംസാരിച്ചതായി കോൾ ലിസ്റ്റിൽ വ്യക്തമാണ്. ഏപ്രിൽ 20 മുതൽ ജൂൺ ഒന്ന് വരെയുള്ള ഫോണ്‍വിളികളുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്.

സ്വ‍ർണക്കടത്ത് നടന്നതായി സംശയിക്കുന്ന തീയതികളിലും സരിത്ത് നിരന്തരം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഫോണില്‍ ബന്ധപ്പെട്ടതായി രേഖകളിൽ വ്യക്തമാണ്. പത്ത് തവണ സ്വപ്നയും സരിത്തും അടങ്ങിയ സംഘം സ്വ‍ർണ്ണം കടത്തിയതായി നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. അതേസമയം യു.എ.ഇ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ട പ്രകാരമാണ് താൻ സ്വപ്നാ സുരേഷുമായി സംസാരിച്ചതെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് യു.എ.ഇ കോണ്‍സുല്‍ ജനറലാണ്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം നാസറും സ്വപ്നയുമായി ഫോണില്‍ സംസാരിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.

സ്വപ്നയും മന്ത്രി കെ.ടി ജലീലുമായുള്ള ഫോണ്‍ കോളിന്‍റെ വിശദാംശങ്ങള്‍:

സരിത്തും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായുള്ള ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍:

 

 

Comments (0)
Add Comment