സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന് ജാമ്യം

Jaihind News Bureau
Wednesday, September 16, 2020

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന് ജാമ്യം.  കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി ജാമ്യം അനുവദിച്ചത്.  ഉപാധികളോടെയാണ് കോടതി റമീസിന് ജാമ്യം അനുവദിച്ചത്.
രണ്ട് ലക്ഷം രൂപയുടെ ബോണ്ടും ആള്‍ ജാമ്യവും ഒപ്പം എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ രാവിലെ 10 മണിക്ക് മുമ്പ് തന്നെ ഹാജരാകണമെന്ന നിബന്ധനയും നിർദ്ദേശിച്ചിട്ടുണ്ട്.

teevandi enkile ennodu para