സ്വർണ്ണക്കള്ളക്കടത്ത് കേസ്; മുഖ്യ സൂത്രധാരന്‍ കെ ടി റമീസ് റിമാന്‍ഡില്‍

Jaihind Webdesk
Friday, April 7, 2023

ന്യൂഡല്‍ഹി : സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കെ ടി റമീസ് റിമാന്‍ഡില്‍. ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ ശേഷം റമീസിനെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ റമീസിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. വിദേശത്തുനിന്നാണ് റമീസ് സ്വർണ്ണ കടത്ത് നിയന്ത്രിച്ചിരുന്നത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടികൂടുന്നതിന് മുൻപ് റമീസിന്‍റെ നേതൃത്വത്തിൽ 12 തവണ സ്വർണ്ണം കടത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. റമീസിനെ ഇഡി കസ്റ്റഡിയില്‍ വാങ്ങും. റമീസിനെ നേരത്തെ എന്‍ഐഎയും കസ്റ്റംസും അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണകള്ളക്കടത്ത് കേസിൽ ഇഡി അന്വേഷണം ഊര്‍ജിതമാക്കി.