കരിപ്പൂരില്‍ വന്‍ സ്വർണവേട്ട ; 1.81 കോടിയുടെ സ്വർണം പിടികൂടി

Jaihind Webdesk
Sunday, September 12, 2021

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടി 81 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ആകെ മൂന്നു കിലോ 763 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. കാസർകോട്, മണ്ണാർക്കാട്, പുളിക്കൽ സ്വദേശികളായ മൂന്ന് യാത്രക്കാരെ അറസ്റ്റ് ചെയ്തു.