നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട

Jaihind News Bureau
Sunday, September 8, 2019

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. വിദേശത്ത് നിന്നുമെത്തിയ യാത്രക്കാരന്‍റെ കയ്യിൽ നിന്നും മുപ്പത്തി ആറ് ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി കടത്തുന്നതിനിടെയാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് സ്വർണ്ണം പിടികൂടിയത്. സ്വർണ്ണം കടത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.