കൊച്ചി വിമാനത്താവളത്തിൽ നിന്നും 1347 ഗ്രാം സ്വർണ്ണം പിടികൂടി; തൃശൂർ സ്വദേശി കസ്റ്റഡിയില്‍

Jaihind Webdesk
Wednesday, July 24, 2024

 

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 1347 ഗ്രാം സ്വർണ്ണം പിടികൂടി. ഗുളിക രൂപത്തിലും മറ്റുമായി ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.  വിദേശത്തുനിന്നുമെത്തിയ തൃശൂർ സ്വദേശി അനൂപില്‍ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്. നാല് ഗുളികകളുടെ രൂപത്തിലാക്കി ശരീരഭാഗങ്ങളില്‍ അതിവിദഗ്‌ധമായി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.