കണ്ണൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒന്നര കിലോഗ്രാം സ്വർണ്ണം പിടികൂടി

Jaihind Webdesk
Sunday, July 17, 2022

 

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. മൂന്ന് പേരില്‍ നിന്നായി 72 ലക്ഷം രൂപയിലധികം വിലവരുന്ന 1,525 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശികളായ മുഹമ്മദ് ഷാക്കിര്‍, ഇബ്രാഹിം ബാദുഷ, തലശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.

മസ്കറ്റിൽ നിന്ന് എത്തിയ തലശേരി പാലയോട് സ്വദേശി മുഹമ്മദ് ഷാനുവിൽ നിന്നാണ് 430 ഗ്രാം സ്വർണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കളിപ്പാട്ടങ്ങൾക്കും കോൺഫ്ലെക്സ് പാക്കറ്റുകൾക്കും ഇടയിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. അബുദാബിയിൽ നിന്ന് എത്തിയ കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഷക്കീറിൽ നിന്ന് 745 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. അബുദാബിയിൽ നിന്ന് എത്തിയ മറ്റൊരു യാത്രക്കാരനായ കാസർഗോഡ് സ്വദേശി ഇബ്രാഹിം ബാദുഷയിൽ നിന്ന് 350 ഗ്രാം സ്വർണ്ണവും പിടികൂടി.