കൊച്ചിയിൽ വൻ സ്വർണ കവർച്ച; കവർന്നത് ആറ് കോടിയോളം രൂപ വിലവരുന്ന സ്വർണം

Jaihind Webdesk
Friday, May 10, 2019

കൊച്ചിയിൽ വൻ സ്വർണ കവർച്ച. സ്വർണകമ്പനിയിലേയ്ക്ക് കാറിൽ കൊണ്ടുവന്ന ആറ് കോടിയോളം രൂപ വിലവരുന്ന 25കിലോ സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്.

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്ന സ്വർണം കാറിന്‍റെ പിന്നിലായി ബൈക്കിൽ എത്തിയ രണ്ടു പേർ കാർ ആക്രമിച്ച് കവർന്ന് കടന്നുകളയുകയായിരുന്നു. ഇവരുടെ ആക്രമണത്തിൽ കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം സംഭവ സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകരെ എടയാറിലെ സ്വകാര്യ സ്ഥാപന അധികൃതർ തടഞ്ഞു. സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എടയാറിലെ സിആർജി മെറ്റലേഴ്‌സ് സ്ഥാപനത്തിലേയ്ക്ക് കൊണ്ടുവന്ന സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. ഇവിടുത്തെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.