സ്വര്‍ണവിലയില്‍ വീണ്ടും റെക്കോർഡ് വര്‍ധന; പവന് 80 രൂപ വര്‍ധിച്ചു

Jaihind Webdesk
Thursday, April 11, 2024

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ചു. 52,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. 10 രൂപ വര്‍ധിച്ച് 6,620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഈ മാസം ഇതുവരെ 2080 രൂപയാണ് പവന് കൂടിയത്. ഇന്നലെയും സ്വര്‍ണത്തിന് 80 രൂപ കൂടിയിരുന്നു. ഏപ്രില്‍ ഒമ്പതിന് ഒറ്റ ദിവസം രണ്ട് തവണ സ്വര്‍ണവില വര്‍ധിച്ചിരുന്നു.

ആഗോള വിപണിയിലെ വില വര്‍ധനയാണ് സ്വര്‍ണ വില വര്‍ധിക്കാനുള്ള കാരണം. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും സ്വര്‍ണ വില കുതിച്ച് ഉയരുമെന്ന് തന്നെയാണ് നിഗമനം.