സ്വര്‍ണ വില വീണ്ടും കുതിച്ചു; ഗ്രാമിന് വർധിച്ചത് 15 രൂപ

Jaihind Webdesk
Friday, March 8, 2024

 

സ്വര്‍ണ വില വീണ്ടും ഉയർന്നു. സർവകാല റെക്കോര്‍ഡിലേക്ക് എത്തിയിരിക്കുകയാണ് സ്വർണ വില.  ഗ്രാമിന് 15 രൂപ വർധിച്ച് 6025 രൂപയും പവന് 120 രൂപ വർധിച്ച് 48,200 രൂപയും ആയി ഉയർന്നു.  പവന് 680 രൂപയാണ് മൂന്ന് ദിവസത്തിനിടെ കൂടിയത്. രാജ്യാന്തരതലത്തില്‍  ഡോളറിന്‍റെ വിവിമയ നിരക്കിലുണ്ടായ വലിയ വർധനയാണ് സ്വർണ വിലയിലും വർധനയുണ്ടാക്കിയത്. മാര്‍ച്ച് ഒന്ന് മുതല്‍ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ 2120 രൂപയാണ് പവന് വര്‍ധിച്ചത്. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വില വര്‍ധനവ് വലിയ തിരിച്ചടിയായിരിക്കുകയാണ്.