സ്വര്‍ണവില കുറഞ്ഞു; കുറഞ്ഞത് പവന് 200 രൂപ, 2024 ലെ ആദ്യ ഇടിവ്

Jaihind Webdesk
Wednesday, January 3, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം സ്വര്‍ണവില വര്‍ധിച്ച് പവന് 47,000 ആയിരുന്നു. ഇന്ന് സ്വർണത്തിന്‍റെ വില ഇടിഞ്ഞതോടെ പവന് 46,800 രൂപയായി. 2024 ലെ ആദ്യ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.  ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയാണ് കുറഞ്ഞത്. 5850 രൂപയാണ് വിപണി വില. അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 80 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയ്ക്ക് 103 രൂപയുമാണ് വില.