സ്വർണവില സർവ്വകാല റെക്കോർഡിൽ; പവന് 30,200 രൂപ; ആറുദിവസത്തിനുള്ളിൽ വര്‍ദ്ധിച്ചത് 1200 രൂപ

സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് 520 രൂപ വർദ്ധിച്ച് 30,200 രൂപയായി. ഗ്രാമിന് 3,775 രൂപയാണ് ഇന്നത്തെ നിരക്ക്. ആറുദിവസത്തിനുള്ളിൽ 1200 രൂപയാണ് പവന് കൂടിയത്.

സ്വർണ്ണ വില ചരിത്രത്തിലാദ്യമായാണ് പവന് 30000 കടക്കുന്നത്. രാജ്യാന്തര വിപണിയിലും സ്വർണത്തിന് വില കൂടി. നാല് ശതമാനം വില വർധിച്ച് 1,577 ഡോളറിലാണ് ഇന്ന് സ്വർണവില. പുതു വർഷം പിറന്നതിന് ശേഷം മാത്രം പവന് 1200 രൂപയുടെ വർധവാണ് ഉണ്ടായത്. ജനുവരി നാലിന് ഗ്രാമിന് 3,710 രൂപയായിരുന്നു നിരക്ക്.

Gold rate
Comments (0)
Add Comment