സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഇന്നലെ 2200 രൂപ കുത്തനെ കുറഞ്ഞതിന് ശേഷം ഇന്ന് പവന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,040 രൂപയാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിനൊടുവില്‍ സ്വര്‍ണവിലയില്‍ ഇന്ന് കേരളത്തില്‍ നേരിയ വിലക്കുറവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയ സ്വര്‍ണവില, ഉപഭോക്താക്കള്‍ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. താരിഫ് കുറയ്ക്കാന്‍ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനുള്ള മറ്റൊരു കാരണമാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 9005 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7410 രൂപയായും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്. വിവാഹ പാര്‍ട്ടികള്‍ക്കും, ആഭരണപ്രേമികള്‍ക്കും ഇന്ന് അല്‍പം ആശ്വസിക്കാം. എന്നാല്‍ രാജ്യാന്തര വിപണിയിലെ വില ഇന്ന് മെച്ചപ്പെട്ടിട്ടുണ്ട്. അക്ഷയ തൃതീയ ആഘോഷം മുന്നില്‍ നില്‍ക്കേ വരും ദിവസങ്ങളില്‍ സ്വര്‍ണത്തിന് വില കുതിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഭൗന്മാരാഷ്ട്രീയ പ്രശനങ്ങള്‍ സ്വര്‍ണവില ഉയര്‍ത്തിയേക്കും എന്ന സൂചനകളും വിപണിയില്‍ നിന്നും ലഭിക്കുന്നുണ്ട്.