സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു; ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്

Jaihind Webdesk
Monday, June 3, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു.  320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു വന്‍ സ്വര്‍ണ്ണത്തിന്‍റെ വില 52,880 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്.  6610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്‍റെ വില. ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണ്ണത്തിന്‍റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില നിശ്ചയിക്കുന്നത്.