സ്വർണ്ണത്തിന് റെക്കോർഡ് വില; പവന് അരലക്ഷവും കടന്ന് കുതിപ്പ്

Jaihind Webdesk
Friday, March 29, 2024

 

തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണവില 50,000 കടന്നു. സ്വര്‍ണ്ണം പവന് 50,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6,300 രൂപയും. മാര്‍ച്ച് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,320 രൂപയായിരുന്നു അന്ന് പവന്‍റെ വില. അന്താരാഷ്ട്ര വിപണി മാറ്റങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണ്ണം വാങ്ങാൻ തയാറാകുന്നതുമാണ് സ്വര്‍ണ്ണവില ഉയരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.