കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട: 2 കിലോ സ്വര്‍ണ്ണവുമായി സ്ത്രീയും പുരുഷനും പിടിയില്‍

Jaihind Webdesk
Thursday, March 2, 2023

 

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാം സ്വർണ്ണം രണ്ടു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് കസ്റ്റംസ്‌ ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലും ആയിട്ടാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

കോഴിക്കോട് താമരശേരി സ്വദേശിനിയായ പുത്തൻപീടിക നസീറയിൽ (44) നിന്ന് 1060 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ 4 ക്യാപ്സൂളുകൾ പിടിച്ചെടുത്തു. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. സംശയത്തെ തുടർന്ന് കസ്റ്റoസ്‍ ഉദ്യോഗസ്ഥർ നടത്തിയ വിശദമായപരിശോധനയിൽ സ്വര്‍ണ്ണം പിടികൂടുകയായിരുന്നു.

മലപ്പുറം ഇരുമ്പിലിയം സ്വദേശി വാഴയിൽ ഫഹദിൽ (39) നിന്ന് 1112 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ 4 ക്യാപ്സൂളുകളാണ് കണ്ടെടുത്തത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വര്‍ണ്ണമാണ് കസ്റ്റoസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്.