കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട; 2 കിലോ 158 ഗ്രാം സ്വർണ്ണം പിടികൂടി

Monday, October 24, 2022

 

മലപ്പുറം: കരിപ്പൂരിൽ 2 കിലോ 158 ഗ്രാം സ്വർണ്ണം പിടികൂടി. ഒരു കോടിയോളം രൂപയുടെ വിപണി മൂല്യമുള്ള സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കണ്ണൂർ പത്തായക്കുന്ന് സ്വദേശി സജീർ പിടിയിലായി. അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണ മിശ്രിതരൂപത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് വിശദമായി ശാരീരിക പരിശോധന നടത്തിയപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്.