ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഭക്തര്‍ ആശങ്കയിലാണ്. മുഖ്യമന്ത്രി മൗനം തുടരുകയാണ്. ശബരിമലയിലെ തട്ടിപ്പില്‍ നിയമനടപടി സ്വീകരിക്കണം. തട്ടിപ്പില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിമാരും ദേവസ്വം ബോര്‍ഡും വിവാദത്തില്‍ മറുപടി നല്‍കണം. മാനുവല്‍ ലംഘിച്ചുവെന്ന് തെളിഞ്ഞിരിക്കുകയാണ്. 42 കിലോ സ്വര്‍ണം ചെന്നൈയില്‍ കൊണ്ടുപോകാന്‍ ആരാണ് അനുവാദം നല്‍കിയതെന്നും തിരികെ കൊണ്ടുവന്നപ്പോള്‍ 4 കിലോ സ്വര്‍ണം നഷ്ടമായത് എങ്ങനെയെന്നും അന്വേഷിക്കണമെന്നും അ്‌ദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.