കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവും വിദേശ കറന്‍സിയും പിടികൂടി

കോഴിക്കോട്/മലപ്പുറം : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1030 ഗ്രാം സ്വർണ്ണമിശ്രിതവും ഷാർജയിലേക്ക് അനധികൃതമായി കൊണ്ടുപോകാൻ ശ്രമിച്ച 8 ലക്ഷത്തോളം രൂപയ്ക്ക് തുല്യമായ വിദേശ കറൻസികളും കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി.

ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശിയിൽ നിന്നും ഷാർജയിൽ നിന്നെത്തിയ കുറ്റ്യാടി സ്വദേശിയിൽ നിന്നുമാണ സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടിയത്. വിപണിയിൽ ഇതിന് ഏകദേശം 49 ലക്ഷം രൂപ വിലവരും.

ഷാർജയിലേക്കു പോകാനിരുന്ന കൊയിലാണ്ടി സ്വദേശിയിൽ നിന്നാണ് 8 ലക്ഷത്തോളും രൂപയ്ക്ക് തുല്യമായ 39,950 സൗദി റിയാലും 100 ഒമാൻ റിയാലും പിടിച്ചെടുത്തത്.

Comments (0)
Add Comment