പരിസ്ഥിതി സൗഹൃദ എയർ കണ്ടീഷണറുകളുമായി ഗോദ്‌റെജ്

Jaihind Webdesk
Friday, March 8, 2019

Godrej-AC-EcoFriendly

കുറഞ്ഞ ആഗോള താപന സാധ്യതയുള്ള പരിസ്ഥിതി സൗഹൃദമായ എയർ കണ്ടീഷണറുകൾ ഗോദ്‌റെജ് പുറത്തിറക്കി. എ.സി വിപണന രംഗത്ത് ഈ സീസണിൽ 20 ശതമാനം വളർച്ച ലക്ഷ്യമിട്ടാണ് കമ്പനി പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കിയത്.

ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദമായ എയർ കണ്ടീഷണറുകളാണ് പുതുതായി പുറത്തിറക്കിയ ആർ 290 എന്നാണ് ഗോദ്‌റെജിന്റെ അവകാശവാദം. 38 പുതിയ മോഡലുകളാണ് വിപണിയിൽ ലഭ്യമാവുക. ഓസോൺ പാളിയെ ഒരു തരത്തിലും ബാധിക്കാത്ത സീറോ ഓസോൺ ഡിപ്ലീഷൻ പൊട്ടൻഷൽ ഉള്ളവയാണ് പുതിയ ഉത്പന്നങ്ങൾ.

Godrej-AC-EcoFriendly

സംസ്ഥാനത്തെ മുഴുവൻ ഗൃഹോപകരണ ഷോറൂമുകളിലും ഇത് ലഭ്യമാകും.വേനൽ കൂടുതൽ കനക്കുന്ന സാഹചര്യത്തിൽ എ സി കൾക്ക് ആവശ്യക്കാർ വർധിക്കുയാണെന്നും കുറഞ്ഞ വിലയിൽ മികച്ച ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഗോദ്‌റജ് അപ്ലൈൻസസ് സൗത്ത് സോണൽ ബിസിനസ് ഹെഡ് ചടങ്ങിൽ പറഞ്ഞു
ജയ്ഹിന്ദ് ന്യൂസ് കൊച്ചി.