കൊച്ചിയില്‍ നാവികസേന ഗ്ലൈഡര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരും മരിച്ചു. രാജീവ്, സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഉത്തരാഖണ്ഡ് സ്വദേശിയാണ് രാജീവ്. സുനില്‍ കുമാർ ബിഹാറുകാരനാണ്. രാവിലെ പരിശീലനപ്പറക്കലിനിടെ തോപ്പുംപടി ബിഒടി പാലത്തിനടുത്തുള്ള നടപ്പാതയിലായിരുന്നു ഗ്ലൈഡർ തകർന്നുവീണത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നേവി പ്രത്യേകസമിതിയെ നിയോഗിച്ചു.