ലോക കോടീശ്വരൻ മിക്കി ജഗ്തിയാനി ദുബായിൽ അന്തരിച്ചു

Elvis Chummar
Friday, May 26, 2023

 

ദുബായ്: യുഎഇയിലെ ഇന്ത്യൻ വ്യവസായി മിക്കി ജഗ്തിയാനി (71) അന്തരിച്ചു. ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർമാനാണ്. ഇന്ന് രാവിലെ ദുബായിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വാർധക്യസഹജമായ അസുഖങ്ങൾ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു . ലോക കോടീശ്വരൻമാരായ ഇന്ത്യക്കാരുടെ പട്ടികയിൽ നേരത്തെ ഒന്നാമനായിരുന്നു.

സെന്‍റർ പോയിന്‍റ്, ബേബി ഷോപ്പ്, മാക്സ്, ഷൂ മാർട്ട്, സ്പളാഷ്, ലൈഫ് സ്റ്റൈൽ, ഹോം സെന്‍റർ, ഹോം ബോക്സ്, ഇമാക്സ്, സിറ്റി മാകസ് ഹോട്ടലുകൾ, വിവ സൂപ്പർമാർക്കറ്റ് തുടങ്ങി നിരവധി രാജ്യാന്തര ബ്രാൻഡുകളുടെ ഉടമയാണ്.

ബിസിനസ് ആരംഭിച്ച് വർഷങ്ങള്‍ക്കുള്ളിൽ 20 ലധികം രാജ്യങ്ങളിലായി 6,000 സ്റ്റോറുകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. മിഡിൽ ഈസ്റ്റിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും ഫാഷൻ, ബജറ്റ് ഹോട്ടലുകൾ, ഇലക്ട്രോണിക്സ്, ഫർണിച്ചർ ബിസിനസുകൾ എന്നിവയിലേക്ക് കടന്നു. നിലവിൽ മലയാളികൾ ഉൾപ്പടെ ഏകദേശം 45000 ലധികം ജീവനക്കാർ ലാൻഡ്‌മാർക്കിൽ ജോലി ചെയ്യുന്നുണ്ട്.